കുവൈത്ത് സിറ്റി: മുതിര്‍ന്നവര്‍ക്ക് കുഞ്ഞുങ്ങളുടെ പാല് കുപ്പിയില്‍ കാപ്പി നല്‍കുന്നതിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. ഇത്തരം കുപ്പികളില്‍ കാപ്പിയും ജ്യൂസും നല്‍കുന്നതിന് രാജ്യത്തെ റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആളുകള്‍ക്ക് പുത്തന്‍ അനുഭവം നല്‍കാനായിരുന്നു ഇത്തരം കുപ്പികളില്‍ കാപ്പിയും മറ്റ് പാനിയങ്ങളും നല്‍കിയിരുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് നേരത്തേ ആളുകള്‍ രംഗത്തെത്തിയിരുന്നു. കുവൈത്തിനു പുറമെ ദുബൈയിലെ കൊമേഴ്ഷ്യല്‍ കംപ്ലയിന്‍സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (സി.സി.സി.പി) യൂണിറ്റും ഇത്തരത്തില്‍ പാനിയങ്ങള്‍ നല്‍കുന്നത് വിലക്കിയിട്ടുണ്ട്.
ബേബി ബോട്ടിലുകള്‍ ഉപയോഗിക്കുന്നത് പ്രാദേശിക സംസ്കാരത്തിനും പാരമ്പര്യത്തിനും വിരുദ്ധമാണ്. കുപ്പി തെറ്റായി കൈകാര്യം ചെയ്യുന്നത് കൊവിഡ് വ്യാപനത്തിനും കാരണമാകുമെന്നും ദുബൈ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക