News Desk

2021-05-27 06:27:06 pm IST
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഭരണപരിഷ്‌കാരങ്ങളെ ന്യായീകരിച്ച് ജില്ലാ കളക്ടര്‍. പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ന്യായീകരിച്ച് കളക്ടര്‍ അസ്‌കര്‍ അലി രംഗത്തെത്തിയത്. 

ലക്ഷദ്വീപിന്റെ വികസനത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ഈ പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലും മികച്ച വിദ്യാഭ്യാസവും ലഭിക്കാന്‍ കാരണമാകുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. 73 വര്‍ഷമായിട്ടും കാലത്തിന് അനുസരിച്ച മാറ്റവും വികസനവും ദ്വീപില്‍ ഉണ്ടായിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പുതിയ നടപടി ക്രമങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ദ്വീപിനെ കുറിച്ച് പുറത്ത് വരുന്നത് വ്യാജപ്രചാരണങ്ങളാണെന്നും കളക്ടര്‍ പറഞ്ഞു. പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താല്‍പ്പര്യക്കാരുടേതാണെന്നും അവര്‍ നുണക്കഥകല്‍ പ്രചരിപ്പിക്കുകയാണെന്നും കളക്ടര്‍ ആരോപിച്ചു. 

എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ കളക്ടര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. ഗോബാക്ക് വിളിയുമായാണ് പ്രതിഷേധിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top