News Desk

2021-05-24 08:39:37 pm IST
ന്യൂഡല്‍ഹി: നിറത്തിന്റെ പേരില്‍ ഫംഗസുകളെ വേര്‍തിരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. എന്തെന്നാല്‍ ഫംഗസ് ഒരു സാംക്രമിക രോഗമല്ലെന്നും വിവിധ പ്രദേശങ്ങളില്‍ വികസിച്ചാല്‍ അതിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കുമെന്നും ഗുലേറിയ പറഞ്ഞു. 

മ്യൂകോര്‍മൈക്കോസിസ്, കാന്‍ഡിഡ, ആസ്പര്‍ഗില്ലോസിസ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഫംഗസ് ബാധയാണ് ഉള്ളത്. ഈ ഫംഗസുകള്‍ പ്രധാനമായും സൈനസുകള്‍, മൂക്ക്, കണ്ണിന് ചുറ്റുമുള്ള അസ്ഥികള്‍ എന്നിവയെയാണ് ബാധിക്കുക.

കൂടുതലായും കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നമായാണ് മ്യൂകോര്‍മൈക്കോസിസ് കാണപ്പെടുന്നത്. ആസ്പെര്‍ഗില്ലോസിസ് ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണെന്നും ഗുലേറിയ പറയുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ മൂന്ന് രോഗങ്ങളും പ്രധാനമായും കാണപ്പെടുന്നത്. 

ഫംഗസ്ബാധ രൂക്ഷമായാല്‍ തലച്ചോറിനെയും ചിലപ്പോള്‍ ശ്വാസകോശത്തിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായും ബാധിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top