ദോഹ: ഖത്തറിലെ മെട്രോ സ്റ്റേഷനുകളിലെ വാണിജ്യ സ്ഥാപനങ്ങള്‍ കൊവിഡിന് ശേഷം അഭിവൃദ്ധി കൈവരിച്ചതായി കച്ചവടക്കാരെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
മെട്രോ സ്റ്റേഷനുകളിലെ വാണിജ്യ സ്ഥാപങ്ങളുടെ വാടകക്ക് അനുസൃതമായി ബിസിനസ് ഉണ്ടാവുന്നില്ലെന്ന പരാതികള്‍ക്കും ഒരു പരിധി വരെ അറുതി വന്നിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ നല്കുന്ന സൂചനകള്‍.
കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചു കൊണ്ടുള്ള മെട്രോ സര്‍വീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു മൂന്ന് മാസം പിന്നിടുമ്പോള്‍ കച്ചവടം തരക്കേടില്ല എന്ന അഭിപ്രായമാണ് വ്യാപാരികള്‍ക്കുള്ളത്.
കൊവിഡ് ഏല്പിച്ച സാമ്പത്തിക നഷ്ടം ഉടന്‍ തന്നെ തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് അവര്‍. അതോടൊപ്പം 2022 ലോക കപ്പ് ആവേശത്തിലേക്ക് രാജ്യത്തെ ജനങ്ങള്‍ പ്രവേശിച്ചതും തങ്ങളെ സാമ്പത്തികമായി തുണക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചതായി പ്രാദേശിക പത്രം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക