ദോഹ: ഖത്തറില്‍ കമ്പനികള്‍ സ്ഥാപിക്കുക, ലൈസന്‍സ് പുതുക്കുക എന്നീ സേവനങ്ങള്‍ക്കായുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനം ഈ മാസം 28 മുതല്‍ ഓണ്‍ലൈനില്‍ മാത്രം. മന്ത്രാലയത്തിന്റെ ആസ്ഥാനമോ ശാഖകളോ സന്ദര്‍ശിക്കേണ്ടതില്ല. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
In line with precautionary measures, it has been decided to provide the comprehensive establishment and renewal services only via the #SingleWindow platform, as of 28/02/2021. Individuals following up on these services will no longer be received at the #MOCIQATAR and its branches pic.twitter.com/cQl9FUS4IA
കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് സേവനങ്ങള്‍ ഓണ്‍ലൈനാക്കിയത്. കമ്പനി എസ്റ്റാബ്ലിഷ്മെന്റ് സേവനങ്ങളില്‍ സമഗ്ര സംയോജനത്തിനായി വാണിജ്യ സ്ഥാപനത്തിന്റെ പേര് റിസര്‍വേഷന്‍, വാണിജ്യ രജിസ്റ്റര്‍ ഇഷ്യു, ട്രേഡ് ലൈസന്‍സ്, പ്രൊഫഷണല്‍ ലൈസന്‍സുകള്‍, എല്ലാത്തരം അനുബന്ധ ലൈസന്‍സുകളും ഉള്‍പ്പെടുന്നു.
പുതുക്കല്‍ സേവനങ്ങളില്‍ എല്ലാ വാണിജ്യ രേഖകളും ലൈസന്‍സുകളും ഉള്‍പ്പെടും. 60 ദിവസത്തിനുള്ളില്‍ കാലാവധി കഴിയുമെന്ന വ്യവസ്ഥ പരിമിതപ്പെടുത്തില്ല. നേരത്തെ കാലാവധി തീരുന്നതിന് 60 ദിവസം മുമ്പ് മാത്രമേ ഇവ പുതുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കാമെന്നതും ഏകജാലക സംവിധാനത്തിന്റെ നേട്ടങ്ങള്‍ ആണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക