News Desk

2021-07-07 10:24:45 am IST
ദോഹ: കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. സുപ്രീംകോടതി വിധി പരിഗണിച്ച് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് വെച്ച് കൊവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ഇന്ത്യന്‍ പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പറഞ്ഞു.  

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ, വിദേശങ്ങളിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടുകളില്‍ നിന്നോ ഈ ആനുകൂല്യം നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. 

ഈ ആവശ്യം ഉള്‍പ്പെടെ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് നടപടി  ആവശ്യപ്പെട്ട്  കേന്ദ്ര-കേരളസര്‍ക്കരുകള്‍ക്കും ഇന്ത്യന്‍ എംബസ്സിക്കും നിവേദനം നല്‍കുമെന്നും കെ.എം.സി.സി വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക







Top