കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് കാണിച്ച് ആക്ടിവിസ്റ്റ് നദീറിനെതിരെ( നദി) കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി. ഇയാള്‍ക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നല്‍കിയത്.
സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് നദീര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്ന് വെളിപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു കേസില്‍ ഉള്‍പ്പെട്ട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയത്ത് താമസിക്കാന്‍ ഇടം നല്കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് ഫേസ്ബുക്ക് കുറിപ്പുകളില്‍ പറയുന്നു. ലൈംഗികമായ ചൂഷണത്തെ തുടര്‍ന്ന് കടുത്ത മാനസിക വ്യഥ അനുഭവിക്കുന്നതായും പോസ്റ്റുകളില്‍ പറയുന്നു.
നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ നദീറിനെതിരെ രംഗത്ത് വന്നത്. മോശമായി പെരുമാറാന്‍ ശ്രമിച്ച ഇയാളെ തല്ല് കൊടുക്കേണ്ടി വന്നുവെന്നും ഒരു യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തി. റൂറല്‍ എസ്.പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക