ദോഹ: രാജ്യത്തെ അറബ്, വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് കരസ്ഥമാക്കിയ ബിരുദങ്ങളുടെ തുല്യതാ രേഖകള്‍ ലഭിക്കുന്നില്ലെന്ന പരാതികള്‍ വര്‍ധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം ഉന്നത കമ്മറ്റിക്കെതിരെയാണ് വിദേശ ബിരുദ ധാരികളുടെ പരാതികള്‍ ഉണ്ടായിരിക്കുന്നത്.
വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്നും പഠനത്തിനായി പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ മന്ത്രാലയത്തില്‍ നിന്നും കരസ്ഥമാക്കാത്തത് കൊണ്ടാണ് തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് കഴിയാത്തതെന്ന് മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യത്തില്‍ ഒരു അറബ് യൂണിവേഴ്സിയില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥി സമര്‍പ്പിച്ച പരാതി പ്രൈമറി അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് തള്ളിക്കളയുകയും പിന്നീട് അപ്പീല്‍ കോടതിയെ വിദ്യാര്‍ത്ഥി സമീപിക്കുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദേശ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയെന്ന കാരണം ചൂണ്ടിക്കാട്ടി അപ്പീല്‍ കോടതി കേസ് തള്ളിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ