ദോഹ: കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് ദോഹയില്‍ നിന്നും അബുദാബിയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ നിര്‍ബന്ധിത ക്വാറന്റൈന് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍.
അബുദാബി ഏറ്റവും പുതിയതായി പുറത്തുവിട്ട ഗ്രീന്‍ ലിസ്റ്റ് രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്നും ഇതോടെ ദോഹയെ ഒഴിവാക്കിയതായി അബുദാബി അധികൃതര്‍ സ്ഥിരീകരിച്ചു. ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതോടെ നിര്‍ബന്ധിത ക്വറന്റൈന് ഉണ്ടായിരിക്കുമെന്ന് അബുദാബി അറിയിച്ചു.
നേരത്തെ ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ പി.സി.ആര് പരിശോധനകള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഖത്തറിലും, യു.എ.ഇയിലും കൊവിഡ് കേസുകള്‍ ഉയര്‍ന്നത് പുതിയ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇന്നലെ മാത്രം എമിറേറ്സില്‍ മൂവായിരത്തിന് മുകളിലാണ് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി അബുദാബിയില്‍ എല്ലാവിധ ഒത്തുചേരലുകളും നിരോധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക