News Desk

2021-07-30 01:21:59 pm IST
ദോഹ: കോണ്‍കാഫ് കപ്പ് സെമിയില്‍ അമേരിക്കയോട് തോറ്റ് ഖത്തര്‍ ഫുട്‌ബോള്‍ ടീം പുറത്തായി. കഴിഞ്ഞ ദിവസം ഹൂസ്റ്റണിലെ ക്യു ടീ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും കൊമ്പു കോര്‍ത്തത്. 

87-ാം മിനുറ്റില്‍ ഗ്യാസി സര്‍ദെസിലൂടെ അമേരിക്ക ഏക ഗോള്‍ നേടിയപ്പോള്‍ 57-ാം മിനിറ്റില്‍ അക്രം അഫിഫിന് ലഭിച്ച പെനാല്‍റ്റി കിക്ക് ഹസ്സന്‍ അല്‍ ഹെയ്ദൂസി നഷ്ടപെടുത്തുകയായിരുന്നു. 2022 ഫിഫ ലോകകപ്പ് ആതിഥേയര്‍ എന്ന നിലയില്‍ പ്രത്യേക ക്ഷണിതാക്കള്‍ ആയാണ് ഖത്തര്‍ ടീം കോണ്‍കാഫ് കപ്പില്‍ കളിക്കാനിറങ്ങിയത്. 

ഗ്രൂപ് ഡീ ചാമ്പ്യന്മാര്‍ എന്ന നിലയില്‍ സെമിയില്‍ എത്തിയ ഖത്തര്‍ കരുത്തരായ അമേരിക്കയോടാണ് പൊരുതി തോറ്റത് എന്ന ഖ്യാതിയോടെയാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തു വരുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ



Top