Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ |
ഖത്തർ ലോകകപ്പ് 2022 ന്റെ മത്സര വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയത്തിന്റെ മേൽക്കൂര ഘടിപ്പിക്കാനുള്ള കൂറ്റൻ ലോഹ വളയം ഇന്നലെ സ്ഥാപിച്ചു. നിർമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണിത്.

5,15,400 ചതുരശ്രമീറ്റർ വിസ്തീർണമുള്ള അൽ തുമാമ സ്റ്റേഡിയത്തിൽ 40,000 പേർക്കുള്ള ഇരിപ്പിടമാണു സജ്ജീകരിക്കുന്നത്. ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്കാണു സ്റ്റേഡിയം വേദിയാകുന്നത്.

പ്രാദേശിക കമ്പനിയായ അൽ ജാബർ എൻജിനീയറിങും തുർക്കിയുടെ ടെക്‌ഫെൻ കൺസ്ട്രക്‌ഷൻസും ചേർന്നാണു സ്റ്റേഡിയം നിർമിക്കുന്നത്.

അറബ് പൈതൃകവും ആധുനിക വാസ്തുവിദ്യയും കോർത്തിണക്കിയുള്ളതാണു സ്‌റ്റേഡിയത്തിന്റെ ഡിസൈൻ.സ്വദേശി ആർക്കിടെക്റ്റായ ഇബ്രാഹിം.എം.ജൈദയാണ് ഡിസൈൻ തയാറാക്കിയത്.
Top