News Desk

2021-02-21 01:56:37 pm IST

ദോഹ: കനത്ത മഞ്ഞ് ദുരിതം വിതക്കുന്ന അമേരിക്കന്‍ ഐക്യനാടുകളിലെ ദാരുണ സംഭവങ്ങളില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചനം അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് അമീര്‍ അനുശോചന സന്ദേശം അയച്ചത്. 

ഖത്തര്‍ ഉപ അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി എന്നിവരും അമേരിക്കന്‍ പ്രസിഡന്റിന് അനുശോചനം അറിയിച്ചു. 

സംഭവത്തില്‍ നിരവധി അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പലതും നിര്‍ത്തിവെക്കേണ്ടി വന്നതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top