News Desk

2021-03-16 09:40:11 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന ആറിടത്തെ സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. കല്‍പ്പറ്റയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ധിക്കും വട്ടിയൂര്‍ക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് വീണ എസ് നായരും മത്സരിക്കും. 

പി.സി വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. വി.വി പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. ജ്യോതി വിജയകുമാറിനും ആര്യാടന്‍ ഷൗക്കത്തിനും സീറ്റ് നല്‍കിയില്ല.

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കും. 

യു.ഡി.എഫ് പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു. മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top