News Desk

2021-05-20 12:59:37 pm IST
തിരുവനന്തപുരം: നിയുക്ത ധനമന്ത്രി കെ. എന്‍ ബാലഗോപാലിന് പത്രപരസ്യത്തിലൂടെ ആശംസകള്‍ അറിയിച്ച് ബി.ജെ.പി - കോണ്‍ഗ്രസ് നേതാക്കള്‍. ഡി.സി.സി ജനറല്‍ സെക്രട്ടറി മാത്യു ചെറിയാന്‍, ബി.ജെ.പി കലഞ്ഞൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. എസ് അരുണ്‍ തുടങ്ങിയവരാണ് മന്ത്രിക്ക് ആശംസ അറിയിച്ചത്.

പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി എന്ന നിലയിലാണ് നേതാക്കള്‍ മന്ത്രിക്ക് പത്ര പരസ്യത്തിലൂടെ ആശംസ അറിച്ചത്. കാര്‍ഷിക ഗ്രാമമായ കലഞ്ഞൂരില്‍ ഇക്കോ ടൂറിസം ഉള്‍പ്പെടെയുള്ള വികസന സാധ്യതകള്‍ കണ്ടെത്തി നടപ്പാക്കുന്നതിന് ധനകാര്യ മന്ത്രി ബി. എന്‍ ബാലഗോപാലിന് സാധിക്കുമെന്ന പ്രതീക്ഷയുണ്ട് എന്നാണ് മാത്യു ചെറിയാന്‍ കുറിച്ചത്. മാത്യു ചെറിയാനോട് വിശദീകരണം തേടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.



ബി.ജെ.പി നേതാവ് പി. എസ് അരുണ്‍ കുറിച്ചത് രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും കലഞ്ഞൂര്‍ ദേശത്തുനിന്നും കേരള നിയമസഭയിലേക്കെത്തിയ കെ. എന്‍ ബാലഗോപാലിന് ആശംസകള്‍' എന്നാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃക്കലത്തൂര്‍ മഹാദേവര്‍ ക്ഷേത്രം ട്രസ്റ്റ് മാനേജര്‍, സിപിഎം ഏരിയാ കമ്മിറ്റി തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top