News Desk

2021-03-14 04:34:02 pm IST
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണമാറ്റത്തിന് ഉതകുന്ന പട്ടികയെന്ന് മുല്ലപ്പള്ളി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കവേ പറഞ്ഞു. പുതുമുഖങ്ങള്‍ക്കും അനുഭവ സമ്പത്തുള്ളവര്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

25 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം- 46 പേര്‍. 51 മുതല്‍ 60 വയസ്സ് വരെയുള്ള 22 പേര്‍. 60 വയസ്സ് മുതല്‍ 70 വരെയുള്ള 15 പേര്‍, 70 വയസ്സിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍.

സ്ഥാനാര്‍ഥി പട്ടിക

ഉദുമ - പെരിയ ബാലകൃഷ്​ണൻ

കാഞ്ഞങ്ങാട് - പി.വി. സുരേഷ്​

പയ്യന്നൂർ - എം. ​പ്രദീപ്​ കുമാർ

കല്ല്യാശ്ശേരി - ബ്രജേഷ്​ കുമാർ

തളിപ്പറമ്പ് - അബ്​ദുൽ റഷീദ്​ പി.വി.

ഇരിക്കൂർ - അഡ്വ. സജി ജോസഫ്​

കണ്ണൂർ - സതീഷൻ പാച്ചേനി

തലശ്ശേരി - എം.പി. അരവിന്ദാക്ഷൻ

പേരാവൂർ - അഡ്വ. സണ്ണി ജോസഫ്​

മാനന്തവാടി - പി.കെ. ജയലക്ഷ്​മി

സുൽത്താൻബത്തേരി - ഐ.സി. ബാലകൃഷ്​ണൻ

നാദാപുരം - അഡ്വ. കെ. പ്രദീപ്​ കുമാർ

കൊയിലാണ്ടി - എൻ. സുബ്രഹ്​മണ്യൻ

ബാലുശ്ശേരി - ധർമജൻ വി.കെ.

കോഴിക്കോട് നോർത്ത്​ - കെ.എം. അഭിജിത്ത്​

ബേപ്പൂർ - അഡ്വ. പി.എം. നിയാസ്​

വണ്ടൂർ - എ.പി. അനിൽകുമാർ

പൊന്നാനി - എ.എം രോഹിത്​

തൃത്താല - വി.ടി. ബൽറാം

ഷൊർണ്ണൂർ - ജി.എച്ച്​. ഫിറോസ്​ ബാബു

ഒറ്റപ്പാലം - ഡോ. സരിൻ

മലമ്പുഴ - എസ്​.കെ. അനന്തകൃഷ്​ണൻ

പാലക്കാട് - ഷാഫി പറമ്പിൽ

തരൂർ - ​കെ.എ. ഷീബ

ചിറ്റൂർ - സുമേഷ്​ അച്യുതൻ

ആലത്തൂർ - പാളയം പ്രദീപ്​

ചേലക്കര - സി.സി. ശ്രീകുമാർ

കുന്നംകുളം - കെ. ജയശങ്കർ

മണലൂർ - വിജയഹരി

വടക്കാഞ്ചേരി - അനിൽ അക്കര

ഒല്ലൂർ - ജോസ്​ വെള്ളൂർ

തൃശൂർ - പത്​മജ വേണുഗോപാൽ

നാട്ടിക - സുനിൽ ലാലൂർ

കൈപ്പമംഗലം - ശോഭ സുബിൻ

പുതുക്കാട് - അനിൽ അന്തിക്കാട്​

ചാലക്കുടി - ടി.ജെ. സനീഷ്​

കൊടുങ്ങല്ലൂർ - എം.പി. ജാക്​സൺ

പെരുമ്പാവൂർ - എൽദോസ്​ കുന്നപ്പള്ളി

അങ്കമാലി - റോജി എം. ജോൺ

ആലുവ - അൻവർ സാദത്ത്​

പറവൂർ - വി.ഡി. സതീഷൻ

വൈപ്പിൻ - ദീപക്​ ജോയ്​

കൊച്ചി - ടോണി ചമ്മണി

തൃപ്പൂണിത്തുറ - കെ. ബാബു

എറണാകുളം - ടി.ജെ. വിനോദ്​

തൃക്കാക്കര - പി.ടി. തോമസ്​

കുന്നത്തുനാട് - വി.പി. സജീന്ദ്രൻ

മൂവാറ്റുപുഴ - ഡോ. മാത്യു കുഴൽനാടൻ

ദേവികുളം - ഡി. കുമാർ

ഉടുമ്പൻചോല - അഡ്വ. ഇ.എം. അഗസ്റ്റി

പീരുമേട് - സിരിൽ തോമസ്​

വൈക്കം - ഡോ. പി.ആർ. സോണ

കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി- ഉമ്മൻ ചാണ്ടി

കാഞ്ഞിരപ്പള്ളി - ജോസഫ്​ വാഴക്കൻ

പൂഞ്ഞാർ - അഡ്വ. ടോമി കല്ലാനി

അരൂർ - ഷാനിമോൾ ഉസ്​മാൻ

ചേർത്തല - എസ്​. ശരത്​

ആലപ്പുഴ - ഡോ. കെ.എസ്​. മനോജ്​

അമ്പലപ്പുഴ - അഡ്വ. എം. ലിജു

ഹരിപ്പാട് - രമേശ്​ ചെന്നിത്തല

കായംകുളം - ഹരിത ബാബു

മാവേലിക്കര - കെ.കെ. ഷാജു

ചെങ്ങന്നൂർ - എം. മുരളി

റാന്നി - റിങ്കു ചെറിയാൻ

ആറന്മുള - കെ. ശിവദാസൻ നായർ

കോന്നി - റോബിൻ പീറ്റർ

അടൂർ - എം.ജി. കണ്ണൻ

കരുനാഗപ്പള്ളി - സി.ആർ. മഹേഷ്​

കൊട്ടാരക്കര - രഷ്​മി ആർ

പത്തനാപുരം - ജോർജ്​കുമാർ ചാമക്കാല

ചടയമംഗലം - എം.എം. നസീർ

കൊല്ലം - ബിന്ദു കൃഷ്​ണ

ചാത്തന്നൂർ - പീതാംബര കുറുപ്പ്​

വർക്കല - ബി.ആർ.എം ഷഫീർ

ചിറയിൻകീഴ് - അനൂപ്​ ബി.എസ്​

നെടുമങ്ങാട് - പി.എസ്​. പ്രശാന്ത്​

വാമനപുരം - ആനാട്​ ജയൻ

കഴക്കൂട്ടം - ഡോ. എസ്​.എസ്​. ലാൽ

തിരുവനന്തപുരം - വി.എസ്​. ശിവകുമാർ

നേമം - കെ. മുരളീധരൻ

അരുവിക്കര - കെ.എസ്​. ശബരീനാഥ്​

പാറശ്ശാല - അൻസജിത റസൽ

കാട്ടാക്കട - മലയിൻകീഴ്​ വേണുഗോപാൽ

കോവളം - എം. വിൻസെന്‍റ്​

നെയ്യാറ്റിൻകര - ആർ. ശെൽവരാജ്​





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top