News Desk

2021-05-02 01:21:36 pm IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തിരിച്ചടിയായി നാല് നിയമസഭാ തെരഞ്ഞടുപ്പ് ഫലങ്ങള്‍. കേരളം, അസം, ബംഗാള്‍, പുതുച്ചേരി, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നും വരുന്ന ഫലങ്ങള്‍ കോണ്‍ഗ്രസിന്റെ പരാജയം വ്യക്തമാക്കുന്നവയാണ്. കേരളത്തില്‍ 46 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 92 സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയത്തിലേക്ക് മുന്നേറുകയാണ്.

അസമില്‍ 79 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ വെറും  47 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. ബംഗാളില്‍ 204 സീറ്റില്‍ തൃണമൂലും 85 സീറ്റില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു. അതേസമയം, കോണ്‍ഗ്രസിന്റെ സ്ഥിതി വളരെ മോശമായി തുടരുകയാണ്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ്സ് ലീഡ് ചെയ്യുന്നത് 

തമിഴ്‌നാട്ടില്‍ ഡി.എം.കെ കോണ്‍ഗ്രസ്സ് സഖ്യം 130 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. പക്ഷേ സഖ്യത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് വളരെ കുറവാണ്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നാല് സീറ്റില്‍ മാത്രമാണ് മുന്നില്‍. എന്‍.ഡി.എ ഒമ്പത് സീറ്റില്‍ മുന്നേറുന്നുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top