News Desk

2021-03-15 07:07:52 pm IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ടീ ഷര്‍ട്ട് ധരിച്ചു വന്ന കോണ്‍ഗ്രസ് എം.എല്‍.എയോട് ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് വരാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ പുറത്താക്കി. സോമനാഥ് മണ്ഡലത്തിലെ എം.എല്‍.എയായ വിമല്‍ ചുഡാസമയെയാണ് സ്പീക്കര്‍ രാജേന്ദ്ര തൃവേദി പുറത്താക്കിയത്. 

സഭയുടെ മാന്യത സംരക്ഷിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം, സഭയില്‍ നിയമമൂലം ഏര്‍പ്പെടുത്തില്‍ വസ്ത്രധാരണ രീതിയൊന്നും ഇല്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.

ഒരാഴ്ച മുമ്പ് താന്‍ പുതുമുഖ എം.എല്‍.എ കൂടിയായ വിമല്‍ ടീ ഷര്‍ട്ട് ധരിച്ചു വന്നപ്പോള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും സ്പീക്കര്‍ വ്യക്തമാക്കി. വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടാണ് പുറത്താക്കിയതെന്നും സഭയില്‍ മാന്യമായ വസ്ത്രധാരണം വേണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇത് കളിസ്ഥലമല്ല നിയമസഭയാണെന്നും സ്പീക്കര്‍ പറഞ്ഞു.

നാലു വൈറ്റ് ഗാര്‍ഡ്സിന്റെ അകമ്പടിയോടെ സഭയുടെ പുറത്തുപോയ വിമല്‍ ചുഡാസ വൈകിട്ടോടെ ഷര്‍ട്ട് ധരിച്ച് തിരികെ വന്നു. അതേസമയം, എം.എല്‍.എ.മാര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ടി ഷര്‍ട്ട് ധരിച്ച് സഭയില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നുള്ള നിയമമൊന്നും നിലവില്ലെന്നും ഇത് ഭരണാഘടനാ അവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top