News Desk

2021-03-02 08:43:00 pm IST
ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തേജ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

തെരഞ്ഞെടുക്കപ്പെട്ടാല്‍ വീട്ടാവശ്യങ്ങള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും തേയിലത്തോട്ടം തൊഴിലാളികളുടെ ദിവസ വേതനം നിലവിലെ 167 രൂപയില്‍ നിന്നും 365 ആക്കി ഉയര്‍ത്തുമെന്നും പ്രിയങ്ക പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അസമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രിയങ്ക. സി.എ.എ എന്നെഴുതി വെട്ടിക്കളഞ്ഞ ചിത്രമുള്ള അസമീസ് രീതിയിലുള്ള പരമ്പരാഗത ഷാള്‍ കഴുത്തിലണിഞ്ഞാണ് പ്രിയങ്ക പ്രചാരണത്തിനെത്തിയത്. മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 126 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top