News Desk

2021-04-11 12:59:42 pm IST
ദോഹ: ഖത്തറിലെ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്റ്റേഡിയ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തെ കുറിച്ചുള്ള വിവരങ്ങളും അധികൃതര്‍ പുറത്തു വിട്ടിട്ടുണ്ട്.

നിലവില്‍ സാങ്കേതിക വിദ്യകളുടെ അറ്റകുറ്റപ്പണികളും സുരക്ഷാ സംബന്ധമായ അവസാന ഘട്ട തയ്യാറെടുപ്പുകളും മാത്രമാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനനത്തില്‍ ബാക്കിയുള്ളത്. 

ഈ വര്‍ഷം അവസാനത്തോടെ സ്റ്റേഡിയം പൂര്‍ണമായും പണിപൂര്‍ത്തിയായി അംഗീകൃത മത്സരങ്ങള്‍ക്കായി വിട്ടുനല്‍കും. ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന അറബ് കപ്പ് മിനി ലോക കപ്പ് ടൂര്‍ണമെന്റില്‍ അല്‍ തുമാമയും വേദിയാകും. 

2021 ഡിസംബര്‍ ഒന്ന് മുതല്‍ പതിനെട്ട് വരെയാണ് ദോഹ അറബ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോക കപ്പിന് ശേഷം സ്റ്റേഡിയത്തില്‍ 20,000 ഇരിപ്പിടങ്ങള്‍ അധികൃതര്‍ സംഭാവന നല്‍കുമെന്നാണ് സുപ്രീം കമ്മറ്റി അറിയിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top