News Desk

2021-02-28 02:09:14 pm IST
ദോഹ: ഖത്തര്‍- സൗദി കര അതിര്‍ത്തി തുറന്ന് പ്രവര്‍ത്തിച്ചതോടെ ഖത്തറില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ സൗദിയുടെ കസ്റ്റംസ് നിയമങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഖത്തര്‍ കോണ്‍സുലാര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൗദിയുടെ കസ്റ്റംസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇരു രാഷ്ട്രങ്ങളും തമ്മിലെ വാണിജ്യ ബന്ധം ആരംഭിച്ചതോടെ പുതുക്കിയ കസ്റ്റംസ് തീരുവയെ കുറിച്ചുള്ള വിവരങ്ങളും സൗദിയുടെ കസ്റ്റംസ് അധികൃതരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ വാണിജ്യ ഗതാഗതത്തെ സാങ്കേതികമായി ബാധിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും കോണ്‍സുലാര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top