2019-09-16 10:36:48am IST
ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. നിയന്ത്രങ്ങൾ രാജ്യത്തെ വിവിധ മാർക്കറ്റുകളുടെ പ്രത്യേക സാഹചര്യങ്ങളെ പരിഗണിച്ചില്ല, മുമ്ബ് മുപ്പത്തിയഞ്ച് റിയാൽ മാത്രം വിലയുണ്ടായിരുന്ന പല മത്സ്യങ്ങൾക്കും ഇപ്പോൾ അറുപത് റിയാലിനാണ് വില്കപ്പെടുന്നത്.  

ഇടനിലക്കാരുടെ ചൂഷണം തടയാനാണെന്ന പേരിൽ സർക്കാർ ഏർപ്പെടുത്തിയ വില നിയന്ത്രണ പട്ടിക ഫലവത്തായില്ലെന്നും മൽസ്യ വില പഴയതിനേക്കാൾ ഇരട്ടിച്ചെന്നും രാജ്യത്തെ സാധാരണ ജനങ്ങൾക്ക് മൽസ്യം വാങ്ങുന്നതിൽ പ്രതിസന്ധികൾ ഏർപെട്ടുവെന്നും പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 

മൽസ്യ ബന്ധനക്കാർ, മീൻ കച്ചവടക്കാർ എന്നിവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് ഈ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട ഇടപെടലുകളാണ് വാണിജ്യ മട്ട് ന്ത്രാലയത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.   
Top