News Desk

2021-05-19 10:05:59 am IST
ദോഹ: ഗസ്സയില്‍ ഖത്തര്‍ നിര്‍മിച്ച ഹമദ് ഹോസ്പിറ്റല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്‌സ് ഇസ്രായേല്‍ ബോംബിട്ട് തകത്തു.  ആശുപത്രിയ്ക്ക് ചുറ്റുമായി ഇസ്രായേല്‍ സൈന്യം തുടര്‍ച്ചയായാണ്  ബോബാംക്രമണം നടത്തിയത്. ആശുപത്രി ആസ്ഥാനവും നിരവധി വകുപ്പുകളും തകര്‍ന്നതായി ആശുപ്തരി ഡയറക്ടര്‍ റഫാത്ത് ലുബാദ് മാധ്യമങ്ങളോട് പറഞ്ഞു. 

ആശുപത്രിക്ക് നാശനഷ്ടമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ആശുപത്രിയിലെ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ പരിഗണിച്ച് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണെന്ന് ഡയറക്ടര്‍ പറഞ്ഞു. 12,000 ചതുരശ്ര മീറ്ററില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 100 കിടക്കകളുള്ള ആശുപത്രിയാണിത്.

ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന ആവശ്യമുള്ളതുമായ മുഴുവന്‍ ഫലസ്തീന്‍കാര്‍ക്കുമുള്ള സേവനവും നല്‍കിയിരുന്നത് ഈ ആശുപത്രിയിലായിരുന്നു. കൃത്രിമ അവയവങ്ങള്‍ വച്ചുപിടിക്കല്‍, കൈകാലുകള്‍ നഷ്ടപ്പെട്ടവരുടെ റീഹാബിലിറ്റേഷന്‍, ഫിസിയോ തെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, നഴ്സിങ് തുടങ്ങി വിവിധ രൂപത്തിലുള്ള സേവനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ഇവിടെ ലഭ്യമാക്കിയിരുന്നത്. കുട്ടികള്‍ക്കുള്ള പ്രത്യേക വിഭാഗവും പ്രവര്‍ത്തിച്ചിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക







Top