News Desk

2021-03-19 04:57:03 pm IST
ആലപ്പുഴ: പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ആലപ്പുഴ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി പുഷ്പാര്‍ച്ചന നടത്തിയത് വിവാദമായിരിക്കുകയാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായിരുന്നു സന്ദീപ് അപ്രതീക്ഷിതമായി രക്തസാക്ഷി മണ്ഡപത്തില്‍ എത്തിയതും പുഷ്പാര്‍ച്ചന നടത്തിയതും. 

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു പുഷ്പാര്‍ച്ചന നടത്തിയത്. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് മാധ്യമങ്ങളോടു പറഞ്ഞു. വെടിവെയ്പ്പില്‍ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇടതു നേതാക്കളുടെ പക്കലില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സംഭവത്തിനെതിരെ സി.പി.ഐ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വേലി പൊളിച്ചാണ് അകത്ത് അതിക്രമിച്ച് കടന്നതെന്നും സി.പി.ഐ നേതാക്കള്‍ മാധ്യമളോടു പറഞ്ഞു. ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാന്‍ ശ്രമമാണ് നടന്നത്. നിയപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.പി ചിത്തരഞ്ജന്‍ പറഞ്ഞു.

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top