തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ ശബരിമലയുടെ പേരില്‍ വര്‍ഗീയ പ്രചാരണം ലക്ഷ്യമിട്ട് പുറത്തിറക്കിയ വീഡിയോ പിന്‍വലിച്ച് യു.ഡി.എഫ്. 'വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മാണം, യു.ഡി.എഫിന്റെ വാക്ക്' എന്ന ടാഗ്ലൈനിലായിരുന്നു വീഡിയോ പുറത്തിറക്കിയത്.
വീഡിയോ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഇത് സോഷ്യല്‍ മീഡിയയിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. ഇതോടെയാണ് വീഡിയോ പിന്‍വലിച്ചത്.
ശബരിമലയ്ക്ക് പോകാനൊരുങ്ങുന്ന പുരുഷന്മാരുടെ കാണിക്കുന്നതിനൊപ്പം സമാന്തരമായി ലിപ്സ്റ്റിക്കിട്ട്, ചെരിപ്പിട്ട്, ബാക്ക് പാക്കുമായി, സെല്‍ഫിയുമെടുത്ത് പൊലീസ് അകമ്പടിയോടെ മല കയറുന്ന സ്ത്രീകളെയായിരുന്നു വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് കഥാപാത്രങ്ങള്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. ഇത് തീവ്രഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും സുപ്രീംകോടതി വിധിയെയും തുടര്‍ന്നുണ്ടായ സംഭവങ്ങളെയും വളച്ചൊടിക്കുന്നതുമാണെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക