News Desk

2021-04-28 10:59:30 pm IST
ദോഹ: കഴിഞ്ഞവാരം  ഖത്തറിലെത്തിയ ലെബനന്‍ കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി ദയാബ് അല്‍ ഹസന്റെ സന്ദര്‍ശത്തെ ചൊല്ലി വിവാദം. അല്‍ ദയാബ് ഖത്തറില്‍ വ്യക്തിപരമായി ജോലിക്ക് ശ്രമിച്ചിരുന്നതായും തന്നെ അനുഗമിച്ച ചില ഖത്തര്‍ ഉദ്യോഗസ്ഥര്‍ക്ക് തന്റെ ബയോഡാറ്റ കൈമാറിയതായും അറബിക് പത്രമായ അല്‍ അഖ്ബാര്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇത് ഖത്തര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അലോസരമുണ്ടാക്കി. നിലവില്‍ കാവല്‍ പ്രധാനമന്ത്രി മാത്രമാണ് അല്‍ ധായബ്. പുതിയ മന്ത്രി സഭ അധികാരത്തില്‍ വരുന്നതോടെ അല്‍ ദയാബിനു ലെബനനില്‍ ജോലി ഇല്ലാതാവും എന്ന വസ്തുതയാണ് അദ്ദഹത്തെ ഖത്തറില്‍ ജോലി അന്വേഷിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അല്‍ അഖ്ബാര്‍ റിപ്പോര്‍ട്ട്  ചെയ്തു. 

അതേസമയം, സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ പ്രധാനമന്ത്രിയെ അനുകൂലിച്ചും എതിര്‍ത്തും ലബനാന്‍ പൗരന്മാര്‍ രംഗത്ത് വന്നു. അല്‍ ദയാബിന്റെ പ്രവര്‍ത്തനം ലെബനന്‍ ജനതയുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചതായി വാര്‍ത്തയെ ഉദ്ധരിച്ചു കൊണ്ട് ലെബനന്‍ പൗരന്മാര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top