News Desk

2021-03-13 09:38:57 pm IST
പാലക്കാട്: നേരത്തേ വിവാദമുയര്‍ന്ന പട്ടാമ്പി സീറ്റിനെ ചൊല്ലി മുസ്‌ലിം ലീഗില്‍ കടുത്ത പ്രതിഷേധം. എം.എ സമദിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചു.സമദിന് സീറ്റില്ലെങ്കില്‍ ജില്ലയിലെ ഒരു മണ്ഡലത്തിലും സഹകരിക്കില്ലെന്ന് ലീഗ് പാലക്കാട് നേതൃത്വം ഉന്നയിച്ചു.

പട്ടാമ്പിയില്‍ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടുണ്ട്. യൂത്ത് ലീഗിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 'സമദ് വരണം പട്ടാമ്പി തിരിച്ച് പിടിക്കണം, സമദിന്റെ അയോഗ്യത മലപ്പുറത്തോ കോഴിക്കോടോ ജനിക്കാത്തതാണോ? ജില്ലയിലെ സീറ്റെല്ലാം വരത്തന്‍മാര്‍ക്ക്' എന്ന തരത്തിലാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top