News Desk

2021-05-06 03:00:11 pm IST
കണ്ണൂര്‍: കണ്ണൂരില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് സംഭവം. ഗ്യാസ് ചോര്‍ച്ചയുള്ളതായി അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് ടാങ്കര്‍ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വന്‍ അപകടമുണ്ടായ അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്. അപകട സ്ഥലത്തേയ്ക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്. വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പരിശോധനയിലെ വ്യക്തമാവുകയുള്ളു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top