News Desk

2021-02-14 10:16:30 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവിന് പുറകെ എല്‍.പി.ജിയുടെ വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയാകും. 

പുതുക്കിയ തുക ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബറിനുശേഷം ഇതു മൂന്നാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ ആറ് ദിവസമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പ്രീമിയം പെട്രോളിന് വില 100 കടന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top