മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് മഹാമാരി രൂക്ഷമാകുന്നതിനിടെ വിവാദ പ്രസ്താവനയുമായി സംഘ്പരിവാര്‍ നേതാവും ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്താന്‍ ഹിന്ദുസ്ഥാന്‍ പ്രസ്ഥാനത്തിന്റെ തലവനുമായ സംഭാജി ഭിദെ.
കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ ജീവിക്കാന്‍ യോഗ്യരല്ലാത്തവരെന്നാണാണ് സംഭാജി ഭിദെ പറഞ്ഞത്. സംസ്ഥാനത്തെ കൊവിഡ് നിരക്ക് വര്‍ധനവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സംഭാജി ഭിദെ ഇത്തരത്തിലൊരു വിവാദ പ്രസ്താവന നടത്തിയത്.
കൊവിഡ് ഒരു രോഗമല്ല, അതൊരു തരം മാനസിക രോഗമാണ്. ജീവിക്കാന്‍ യോഗ്യതയില്ലാത്തവരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. രോഗപ്രതിരോധത്തിനായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ വിഡ്ഢിത്തരമാണ് സംഭാജി ഭിദെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം നിയന്ത്രണംവിട്ട അവസരത്തിലുള്ള സംഭാജി ഭിദെയുടെ പ്രസ്താവന പുതിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. 2018 ഡിസംബര്‍ ഒന്നിലെ ഭീമാ കൊറേഗാവ് ദിനത്തില്‍ അക്രമം നടത്തിയ കേസില്‍ പ്രതിയായ സംഭാജി ഭിദെ മഹാരാഷ്ട്രയില്‍ സംവരണ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം മുതിര്‍ന്ന സംഘ്പരിവാര്‍ നേതാക്കള്‍ ആദരിക്കുന്ന നേതാവായ സംഭാജി, മുമ്പ് നടത്തിയിട്ടുള്ള പ്രസ്താവനകള്‍ വിവാദത്തില്‍ കലാശിച്ചിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക