News Desk

RESHMA P.M.

2020-02-14 03:52:54 pm IST

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 കേരളത്തില്‍ പാലക്കാടും മലപ്പുറത്തും വയനാട്ടിലും നിരീക്ഷണം തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടാനില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.

രണ്ടാഴ്ചയ്ക്കിടെ പുതിയ കൊറോണാ രോഗികളുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയ ശേഷമാണ് മരണനിരക്ക് വര്‍ദ്ധിച്ചത്.

 ചൈനയിലെ മറ്റിടങ്ങളില്‍ 2015 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വ്യാഴാഴ്ച 14,480 പുതിയ കേസുകളാണ് ഹുബെയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

 

Top