ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി രണ്ടാം ദിനവും 2000-കടന്നു. അതേസമയം, കൊവിഡ് വ്യാപന തോത് സൂചിക ജനുവരിക്ക് ശേഷം വീണ്ടും ഒന്നിലെത്തിയിരിക്കുകയാണ്. എന്നാല്‍ ആശങ്ക വേണ്ടെന്നും നാലാം തരംഗത്തിന് സാധ്യത കുറവാണെന്നും വൈറോളജി രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 2280 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 0.53 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഡല്‍ഹിയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയില്‍ 1009 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാള്‍ അറുപത് ശതമാനം വര്‍ധനവാണിത്. രോഗബാധിതരില്‍ മൂന്ന് ശതമാനത്തില്‍ താഴെ പേര് മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുള്ളത്.
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി. മാസ്ക് ഉപയോഗിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാന്‍ ഇന്നലെ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുനിച്ചു.പരിശോധനയും വാക്സിനേഷനും കൂട്ടാനും യോഗത്തില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ സ്കൂളുകള്‍ തത്ക്കാലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് സ്വാഭാവിക പ്രതിരോധ ശേഷി 90 ശതമാനമാണെന്നും അതിനാല്‍ ഇനിയൊരു തരംഗത്തിന് സാധ്യത കുറവാണെന്ന് കാണ്‍പൂര്‍ ഐഐടിയിലെ പ്രൊഫസര്‍ മണിന്ത അഗര്‍വാള്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക