അബുദാബി: യു.എ.യില്‍ പുതുതായി 15 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതോടുകൂടി, യു.എ.യില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 74 ആയി. 12 പേരുടെ രോഗം പൂര്‍ണ്ണമായും ബേധപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൂന്ന് ഇറ്റലിക്കാര്‍, രണ്ട് യുകെ, രണ്ട് ശ്രീലങ്ക, രണ്ട് ഇന്ത്യക്കാര്‍, ഒരു ജര്‍മ്മന്‍, ഒരു ദക്ഷിണാഫ്രിക്കന്‍, ഒരു ടാന്‍സാനിയന്‍, രണ്ട് യു.എ.ഇ പൗരന്മാര് എന്നിവര്‍ക്കാണ് വൈറസ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രാലയവും ആരോഗ്യ പ്രവര്‍ത്തകരും രോഗം പടരാതിരിക്കാന്‍ കൃത്യമായി നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെയിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.