News Desk

2021-02-13 06:15:50 pm IST
ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ഏഴിനും 17 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ഫലപ്രദമാണോ എന്നറിയാനാണ് ഇടക്കാല പരീക്ഷണം നടത്തുന്നതെന്ന് സര്‍വകലാശാല പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞു.

300 വോളണ്ടിയര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വകലാശാല പറഞ്ഞു. കുത്തിവെപ്പ് ഈ മാസത്തില്‍ ആരംഭിച്ചേക്കും. വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ് പഠനവിധേയമാക്കുക.

നേരത്തെ ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു. അസ്ട്രാസെനെകയുടെ കൊവിഡ്  വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top