റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 10 പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ച് 239പേരാണ് മരണപ്പെട്ടത്.
ഇന്ന് മാത്രം 1,704 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 37,136 പേരാണ് ആകെ വൈറസ് ബാധിതരായിട്ടുള്ളത്. അതിൽതന്നെ 10,144 പേർ രോഗമുക്തരായിട്ടുണ്ട്. ഇന്ന് 1,024 പേർ കൂടി വൈറസിൽ നിന്നും മുക്തിനേടി.
അതേസമയം, മദീനയിലെ വിവിധ താമസ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഇന്നു മുതല്‍ സൗദി ആഭ്യന്തര മന്ത്രാലയം ഇളവ് നല്‍കിയിട്ടുണ്ട്. മദീനയിലെ ഷര്‍ബാത്ത്, ബനീ ളഫര്‍, ഖുര്ബാന്, അല്‍ ജുമുഅ, അല്‍ ഇസ്കാന്‍, ബനീ ഖുള്റ എന്നീ മേഖലയിലെ 24 മണിക്കൂര്‍ കര്‍ഫ്യൂ ആണ് കുറച്ചത്.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്നും ഈ സമയങ്ങളില്‍ കര്‍ഫ്യൂ ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.