News Desk

2021-05-03 04:54:03 pm IST
അബുദാബി: യു.എ.ഇയില്‍ 1,772 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,25,567 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് പേരാണ് രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ 1,596 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ചികിത്സയിലായിരുന്ന 1,769 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. 5,06,020 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 156,940 പരിശോധനകള്‍ കൂടി നടത്തിയതില്‍ നിന്നാണ് പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തിയത്. നിലവില്‍ 17,951 കൊവിഡ് രോഗികള്‍ യു.എ.ഇയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top