News Desk

2021-05-05 05:31:23 pm IST
അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1,601 ആയി. 1,954 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും 1,952 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ ആകെ രോഗികള്‍ 5,29,220 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 5,09,658 ആയി. നിലവില്‍ ചികിത്സയിലുള്ളവര്‍ 17,961 പേരാണ്. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്ക് മികച്ച ചികിത്സയാണു നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Covid19 UAE
Top