News Desk

2021-06-01 05:08:46 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 1684 ആയി. 1968  പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 1954 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 5,72,804 ആയി. 5,52,479 പേരാണ് വൈറസില്‍ നിന്ന് ആകെ രോഗമുക്തി നേടിയവര്‍. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 18,641 പേരാണ്. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top