News Desk

2021-02-03 04:15:15 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് 3,977 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,13,626 ആയി. ചികിത്സയിലായിരുന്ന 12 പേര്‍ കൂടി ഇന്ന് മരണപ്പെട്ടതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 878 ആയി.

അതേസമയം 4,075 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2,89,276 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവില്‍ 24,070 കൊവിഡ് രോഗികളാണ് യു.എ.ഇയിലുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top