News Desk

2020-03-17 03:41:48 pm IST
അബുദാബി: കൊറോണ വൈറസ് പശ്ചാത്തലത്തിൽ ബാങ്കിങ് സേവനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. അതിന്റെ ഭാഗമായി നാളെ മുതൽ ബാങ്കിങ് സേവനങ്ങൾ ഓൺലൈൻ  സംവിധാനത്തിലേക്ക് മാറും.

അതേസമയം, രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത ബ്രാഞ്ചുകളൊഴികെ മുഴുവന്‍ ബാങ്കുകളും 16 ദിവസത്തേക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിർദേശമുണ്ട്.

ഓണ്‍ലൈന്‍ വഴി ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണമയക്കുന്നവരോട് ഫീസ് ഈടാക്കാന്‍ പാടില്ലെന്നും സാമ നിര്‍ദേശിച്ചു. രാജ്യത്തെ മുഴുവന്‍ എ.ടി.എം മെഷീനുകളിലും പണം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്. 

എന്നാൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പള്ളികളിലെ ശൗച്യാലയങ്ങള്‍ അടച്ച് പൂട്ടണമെന്ന് മതകാര്യ മന്ത്രാലയം ഉത്തരവിട്ടു. 

ALSO WATCH

Top