News Desk

2020-02-09 08:21:52 am IST
ബീജിംഗ്:  ചൈനയിൽ കൊറോണ വൈറസ് ബാധിച്ച്  മരണസംഖ്യ 803 ആയി.  ഇന്നലെ മാത്രം ചൈനയില്‍  81പേർ ആണ് മരിച്ചത്. 34,800 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്.

വൈറസ് ബാധിതരിൽ 34,598 പേർ ചൈനയിലാണ്. ഇതിൽ 25,000ത്തോളം ആളുകൾ വുഹാൻ പ്രവിശ്യയിൽ നിന്നുള്ളവരാണ്. 

ഫിലിപ്പെന്‍സിലും ഹോങ്കോങിലും കൊറോണ ബാധിച്ച് ഒരാള്‍ വീതം മരിച്ചിരുന്നു.

അതേസമയം, മരണം 700 കവിഞ്ഞതോടെ 2003 ൽ  ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തി സാര്‍സ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം കൊറോണ മറികടക്കുകയാണ്. 



Top