Breaking News
കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ | 'ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; കെജ്രിവാള്‍ കലാപ ബാധിത മേഖലകളിലെത്തണമെന്നും ഹൈക്കോടതി | ഖത്തറിന് വ്യോമയാന പാത തുറന്നു നല്കാൻ അമേരിക്ക ഉപരോധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് | ദുബായിൽ 3,000 ദിർഹം വരെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു | സൗദിയും സഖ്യ രാഷ്ട്രങ്ങളും ഖത്തറിനെ ഉപരോധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് യു.എന്നില്‍ | അബുദാബിയിലെ മരങ്ങൾ ഇനി പാട്ടുപാടും |
2020-01-23 07:17:25am IST
ജനീവ: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ബാധയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തിരയോഗം ചേര്‍ന്നു. 

ആഗോളതലത്തില്‍ കൈകൊള്ളേണ്ട നടപടിക്രമങ്ങളെ കുറിച്ച് തീരുമാനമായില്ല.  കൂടുതല്‍ തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അന്തരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തിരാവാസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം തീരുമാനിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് പറഞ്ഞു

അതേസമയം,  ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് വളരെ സുപ്രധാനമായ കാര്യമാണെന്നും  എല്ലാ തെളിവുകളും പരിശോധിച്ചുമാത്രമേ അത്തരമൊരു തീരുമാനം എടുക്കാന്‍ കഴിയുകയുള്ളുവെന്നും  അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
 
കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജ​ല​ദോ​ഷം മു​ത​ൽ മാ​ര​ക​മാ​യ സാ​ർ​സ് രോഗം​വ​രെ പ​ര​ത്തു​ന്ന മാ​ര​ക​മാ​യ വൈ​റ​സു​ക​ളു​ടെ കൂ​ട്ട​മാ​ണ് കൊ​റോ​ണ. 

വൈറസ് ബാധയെ തുടര്‍ന്നുള്ള 440 കേസുകള്‍ ചൈന സ്ഥിരീകരിച്ചു. ഇതുവരെ ഒന്‍പതു മരണങ്ങളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനക്കു പുറത്ത് അമേരിക്ക,തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കും വൈറസ് വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്.
 
Top