2019-11-16 11:10:49am IST

സൗദി അറേബ്യയിലെ സാമ്പത്തിക ഇടപാടുകളിൽ അഴിമതി കാണിച്ച അഞ്ച് ഉദ്യോഗസ്ഥർക്ക്  പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് 32 വർഷത്തെ ജയിൽ ശിക്ഷയും, 9 ദശലക്ഷം സൗദി റിയാൽ  പിഴയും വിധിച്ചതായി സൗദി പ്രെസ്സ് ഏജൻസി റിപ്പോർട്ട്‌ ചെയ്തു.

300 തെളിവുകൾ പ്രോസിക്യൂഷനും അവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലെ ഫണ്ടുകളും പിടിച്ചെടുത്തു. ഒരു ഉദ്യോഗസ്ഥൻ കൈകൂലി വാങ്ങിയതായും, വ്യക്തിപരമായ നേട്ടത്തിന് വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും ആരോപണമുണ്ട്.

12 വർഷം തടവും SR1 ദശലക്ഷത്തിലധികം പിഴയും വിധിച്ചു.പൊതു ഫണ്ട് പാഴാക്കൽ,സർക്കാർ സ്വത്ത് വിൽക്കൽ എന്നിവ പ്രതികൾക്ക് ചുമത്തിയ കുറ്റങ്ങളാണ്. ഇത്തരത്തിലുള്ള അഴിമതികൾ തടയാൻ സർക്കാർ നടപടിയെടുക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. 


Top