2018-10-31 03:38:13pm IST

തിരുവനന്തപുരം: ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും അഴിമതി നടത്താൻ അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി വിമുക്ത കേരളമാണ് ലക്ഷ്യമെന്നും  പരാതികള്‍ ഉണ്ടായാല്‍ കര്‍ശനനടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ഇടപെടല്‍ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണെന്നും ആയിരത്തോളം റെയ്ഡുകള്‍ ഒരു വര്‍ഷത്തിനിടെ നടത്താനായത് വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.

  

Top