News Desk

2021-06-25 01:56:54 pm IST
ദുബൈ: പ്രവാസികള്‍ക്കു താമസിക്കാന്‍ ഏറ്റവും അനുയോജ്യ ഇടമായി യു.എ.ഇ മാറിയതായി മെര്‍സറിന്റെ റിപ്പോര്‍ട്ട്. ജീവിത ചെലവില്‍ വന്‍ കുറവ് വന്നതുമൂലമാണ്  പ്രവാസികള്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ ഇടമായി യു.എ.ഇ മാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ദുബൈയിലും അബുദാബിയിലുമാണ് ജീവിതച്ചെലവില്‍ വന്‍ കുറവ് വന്നത്. 

വാടക നിരക്ക്, വീടുകളുടെ വില എന്നിവയിലുണ്ടായ കുറവാണ് ജീവിത ചെലവ് കുറയാന്‍ കാരണമായത്. ആഗോളതലത്തില്‍ ചെലവു കൂടിയ നഗരങ്ങളുടെ പട്ടികയില്‍ 23-ാം സ്ഥാനത്തായിരുന്ന ദുബൈ 42-ലേക്കും അബുദാബി 39-ല്‍ നിന്ന് 56 ലേക്കും മാറി.

കലാവൈദഗ്ധ്യമുള്ളവരെയും മറ്റും ആകര്‍ഷിക്കാന്‍ യു.എ.ഇ ആവിഷ്‌കരിക്കുന്ന പദ്ധതികളും റിയല്‍ എസ്റ്റേറ്റില്‍ വന്ന ഇടിവും ഇതിന് കാരണമാണ്. വര്‍ധിച്ച യാത്രാ സൗകര്യം, സുരക്ഷിതത്വം, ജോലിസാധ്യതകള്‍, കുറഞ്ഞ വാടകച്ചെലവ് തുടങ്ങിയവയും കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

വാറ്റ് ഏര്‍പ്പെടുത്തിയതിനാല്‍ സൗദിയിലെ റിയാദും രണ്ടു പോയിന്റ് കയറി 29-ാം സ്ഥാനത്തെത്തി. ആഗോളതലത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനാണ് ഏറ്റവും ജീവിതച്ചെലവ് ഏറിയ നഗരം. ഹോങ്കോങ്, ബെയ്‌റൂട്ട്, ടോക്കിയോ,സൂറിച്ച്, ഷാങ്ഹായി, സിംഗപ്പൂര്‍, ജനീവ, ബെയ്ജിങ് എന്നിങ്ങനെയാണ് ക്രമം. മുംബൈയാണ ്(78) ജീവിതച്ചെലവേറിയ ഇന്ത്യന്‍ നഗരം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top