Breaking News
ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു |
2019-07-08 06:33:30am IST

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനു നേരെ ഉണ്ടായ വധശ്രമത്തിൽ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച അന്വേഷണ സംഘത്തലവന് സ്ഥലം മാറ്റം. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ സിഐ വി കെ വിശ്വംഭരനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.

പകരം കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനില്‍നിന്ന് കെ സനല്‍കുമാര്‍ തലശ്ശേരി സി ഐയായി ചുമതലയേറ്റു.അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ് ഐ പി എസ് ഹരീഷിനെയും മാറ്റിയിരുന്നു. എന്നാൽ പോലീസുകാരുടെ സ്ഥലംമാറ്റം വിവാദമായപ്പോൾ തലശ്ശേരിയില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപിയും ഉറപ്പ് നല്‍കിയിരുന്നു. ഇതു മറികടന്നാണ് അന്വേഷണ സംഘ തലവനെ മാറ്റിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുള്ള പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി വിശ്വംഭരനെ മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി ഐയെ മാറ്റരുതെന്ന ആവശ്യമുയര്‍ന്നതിനാല്‍ അന്ന് മാറ്റിയിരുന്നില്ല.

വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.നസീറിനെ ആക്രമിക്കാന്‍ എംഎല്‍എയുടെ സഹായിയടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയ കാര്‍ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല

Top