Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-14 08:48:04am IST

ബെഗളൂരു: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നു രാവിലെ 6.51 മുതല്‍ ആരംഭിച്ചു. നാളെ പുലര്‍ച്ചെ 2.51നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ബഹിരാകാശത്തേക്കു കുതിക്കുക . രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കും.

ജിഎസ്എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ചാണ് വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ വിക്ഷേപണ പരിശോധനയുടെ വിവിധ ഘട്ടങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി.1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അന്‍പതാം വര്‍ഷത്തിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.

ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റാണിത്. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്.

Top