റിയാദ്: ഇറാന്റെ ഭീഷണികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങള്‍ ടെഹ്റാനുമായി ഭാവിയില്‍ ഏതെങ്കിലും കരാറില്‍ പങ്കാളികളാകണമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന്. കെയ്റോയില്‍ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇറാനിയന്‍ ഭരണകൂടം മേഖലയിലുടനീളമുള്ള വിമത സൈനികരെ പിന്തുണയ്ക്കുന്നുണ്ട്. അതുപോലെ തന്നെ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളും ബാലിസ്റ്റിക് മിസൈലുകളും അറബ് രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്.', ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള ഹൂതി വിമത സേന സൗദിക്കെതിരെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളെ ഫൈസല്‍ ബിന്‍ ഫര്ഹാന് അപലപിച്ചു. മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ അറബ് രാജ്യങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ ഇറാന്റെ ലംഘനങ്ങളും ഭീഷണികളും അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. റിയാദ് കരാര്‍ യെമന്‍ പാര്‍ട്ടികള്‍ നടപ്പാക്കിയതിനെ സൗദി മന്ത്രി സ്വാഗതം ചെയ്തു. തങ്ങളുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം, കിഴക്കന്‍ ജറുസലേം ആസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സൃഷ്ടിക്കുന്നതിന് സൗദിയുടെ പിന്തുണയും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. പുതിയ യു.എസ് ഭരണകൂടത്തിന്റെ നയവും അറബ് ലീഗിന്റെ ഘടനയും യോഗത്തില്‍ ചര്‍ച്ചാവിഷയമായി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക