News Desk

2021-04-25 02:17:22 pm IST
മുംബൈ: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ ക്രിക്കറ്റ് കളിച്ച 20കാരന് ജാമ്യം നല്‍കാതെ മുംബൈ കോടതി. നവീദ് ഖുറേഷി എന്ന ഇരുപതുകാരനാണ് മുംബൈ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്. 

ഖുറേഷിയും ആറുപേരും ചേര്‍ന്ന് റോഡിന് നടുവിലാണ് ക്രിക്കറ്റ് കളിച്ചത്. സ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍ ഇവര്‍ ഓടിയൊളിക്കുകയാണ് ഉണ്ടായത്. എന്നാല്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ അവിടെ ഉപേക്ഷിച്ചണ് പോയത്. പിന്നീട് മൊബൈല്‍ഫോണ്‍ തിരിച്ചെടുക്കാന്‍ ഖുറേഷിയും സുഹൃത്തും എത്തിയപ്പോള്‍ പൊലീസിന്റെ കൈവശായിരുന്നു അവ. പൊലീസിന്റെ കൈവശം നിന്ന് ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിന് അടക്കം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു. 

നവീദിന് ജാമ്യം നല്‍കിയാല്‍ പൊതുജനങ്ങള്‍ക്ക് അത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും നവീദ് ഖുറേഷിയും ഒപ്പമുള്ള കുട്ടികളും ചേര്‍ന്ന് ശരിക്കും നിയമം കൈയ്യിലെടുക്കുകയാണ് ചെയ്തത്.  അത് ശരിക്കും സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങളെയും ശ്രമങ്ങളെയും പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്ന് സെഷന്‍ കോടതി ജഡ്ജി അഭിജീത്ത് നന്ദഗനോക്കര്‍ വിധിയില്‍ പറയുന്നു.

അതേസമയം, ഖുറേഷിയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ക്ക് പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. കേസില്‍ മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top