News Desk

2021-05-28 04:51:15 pm IST

അബുദാബി: യു.എ.ഇയില്‍ ചികിത്സാ പിഴവ് മൂലം ഇടതു കണ്ണിന്റെ 45 ശതമാനം കാഴച നഷ്ടപ്പെട്ട രോഗിക്ക് രണ്ട് ലക്ഷം ദിര്‍ഹം (39 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബുദാബി പ്രാഥമിക കോടതി. ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രിയാണ് ഈ തുക നല്‍കേണ്ടത്. 

സ്വകാര്യ ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. നഷ്ടപരിഹാരത്തിന് പുറമെ കോടതി നടപടികളുടെ ചെലവും ആശുപത്രി വഹിക്കണം. ശസ്ത്രക്രിയ നടത്തുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന ശാസ്ത്രീയ നടപടികളില്‍ പോലും വീഴ്ച വരുത്തിയതായും കോടതി കണ്ടെത്തി. 

10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രോഗി കോടതിയെ സമീപിച്ചത്. ആരോഗ്യ വിദഗ്ധരുടെ അന്വേഷണത്തില്‍ ഈ വ്യക്തിക്ക് ചികിത്സാ പിഴവ് മൂലമാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Tags :
UAE Dubai
Top