News Desk

2021-05-25 01:04:52 pm IST
ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കാവാക്‌സിന് ലോകാരോഗ്യ സംഘടന അടിയന്തരാനുമതി നിഷേധിച്ചു. അനുമതിയ്ക്കായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ 80 ശതമാനം രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക് പറഞ്ഞു.

പല രാജ്യങ്ങളിലുമ കൊവാക്‌സിന്‍ അംഗീകരിച്ചിട്ടില്ല. നിലവില്‍ ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് കൊവാക്‌സിന്‍ അംഗീകരിച്ചിട്ടുള്ളത്. അതേസമയം, കൊവീഷീല്‍ഡിന് ലോകത്തെ 130 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് കോടി ആളുകള്‍ക്ക് കൊവാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കിയിട്ടുണ്ട്. 

കൊവാക്‌സിന്റെ അനുമതി ലോകാരോഗ്യ സംഘടന നിഷേധിച്ചത് അന്താരാഷ്ട്ര യാത്രകളെ ബാധിക്കാന്‍ സാധ്യതയുണ്ട്. മിക്ക രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ഇ.യു.എല്‍ പട്ടിക പിന്തുടരാനാണ് സാധ്യത. കൊവാക്‌സിന് ഇതുവരെ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ  അന്താരാഷ്ട്ര യാത്രക്കാരെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top